വനം വന്യജീവി വാരാഘോഷ ഏകദിന സെമിനാർ

വനം വന്യജീവി വാരാഘോഷഏക ദിന സെമിനാറും ജില്ലാതല സമാപന സമ്മേളനവും

കേരള സോഷ്യൽ ഫോറെസ്റ്ററി ഡിപ്പാർട്മെന്റിന്റെയും മാർ തോമ കോളേജിലെ സസ്യ ശാസ്ത്ര വിഭാഗത്തിന്റെയും നേതൃത്വത്തിൽ വനം വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഏകദിന സെമിനാർ നടത്തി. പ്രിൻസിപ്പൽ ഡോ. ഐസി കെ.ജോൺ അധ്യക്ഷത വഹിച്ചു. സമ്മേളനം  കൊച്ചിശാസ്ത്ര സാങ്കേതിക സർവ്വകലാശാല സിണ്ടിക്കേറ്റ് അംഗവും കോഴഞ്ചേരി സെന്റ്.തോമസ് കോളേജ് മുൻപ്രിൻസിപ്പാളുമായ ഡോ. അലക്സാണ്ടർ കെ.സാമുവേൽ ഉത്ഘാടനo നിർവഹിക്കുകയുംതുരുത്തിക്കാട് ബി.എ.എം.കോളേജ് ബോട്ടണി അസ്സി. പ്രൊഫെസ്സർ ഡോ. എ. ജെ.റോബി മുഖ്യ ക്ലാസ്സ് നയിക്കുകയും ചെയ്തു. ഡോ. എലിസബത്ത് റ്റി. മങ്ങാട്ട്, ഡോ. ശമുവേൽ മാത്യു, ഡോ. ഷൈനി തോമസ്, ഡോ. ജേക്കബ് തോമസ്, റാന്നി സോഷ്യൽ ഫോറെസ്റ് ഓഫീസർ ശ്രീ. പി.ജോൺ എന്നിവർ പ്രസംഗിച്ചു.

പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ പ്രവർത്തനം വിവിധ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നുണ്ടെന്നും അക്കാദമിക് സ്ഥാപനങ്ങൾ ഇപ്പോൾപരിസ്ഥിതി സംരക്ഷണ രീതികൾ പഠിപ്പിക്കാൻ ആ പരിസ്ഥിതി പഠനം, പരിസ്ഥിതി മാനേജ്മെന്റ് പരിസ്ഥിതി എഞ്ചിനീയറിംഗ്, കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഡോ. അലക്സാണ്ടർ കെ.ശാമുവേൽപറഞ്ഞു. മനുഷ്യന്റെ ന്യായമായ ആവശ്യങ്ങള് പ്രകൃതി നിറവേറ്റും. അത്യാര്ത്തി പ്രകൃതിയെയും മനുഷ്യനെയും നശിപ്പിക്കും. പ്രകൃതി സ്നേഹികളുടെയും പരിസ്ഥിതി വിദഗ്ധരുടെയും ഇത്തരം ഓര്മപ്പെടുത്തലുകള് ആദ്യകാലത്ത് പരക്കെ അവഗണിക്കപ്പെട്ടു. ശുദ്ധജലക്ഷാമം, മലിനീകരണം,കാലാവസ്ഥാവ്യതിയാനം, കൃഷിനാശം തുടങ്ങിയ പ്രശ്നങ്ങള്പരിഹരിക്കാനാവാതെ വിഷമിക്കുന്ന പല രാജ്യങ്ങളും ഇന്ന് പരിസ്ഥിതി സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്കിത്തുടങ്ങിയിരിക്കുന്നു. ദൂരക്കാഴ്ചയില്ലാത്ത പദ്ധതികളും മലിനീകരണവും പ്രകൃതിവിഭവങ്ങളുടെ ദുരുപയോഗവും ഇന്ത്യയിലുണ്ടാക്കിയപാരിസ്ഥിതികാഘാതംവലുതാണ്.ജലസ്രോതസ്സുകളുടെ മലിനീകരണം മൂലം ഇന്ത്യയും കടുത്ത ശുദ്ധജലക്ഷാമത്തിലേക്കു നീങ്ങുകയാണെന്ന് ഇന്റര്നാഷണല് വാട്ടര് മാനേജ്മെന്റ് ഇന്സ്റ്റിറ്റിയൂട്ടിന്റെ പഠനത്തില് പറയുന്നു. നാശോന്മുഖമായ ജൈവ വൈവിധ്യത്തില്‍ ചിലത് പരമ്പരാഗത പരിരക്ഷണ മാര്‍ഗങ്ങളിലൂടെചിലയിടങ്ങളില്‍ ഇന്നും കാര്യക്ഷമമായി പരിരക്ഷിച്ചു വരുന്നുണ്ടെന്ന കാര്യം ഈയവസരത്തില്‍ ശ്രദ്ധേയമാണ്എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

പശ്ചിമഘട്ടംനേരിടുന്ന പ്രധാന വെല്ലുവിളികൾ – കേരളത്തിലെ വനം വന്യജീവിസമ്പത്തുകളും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. റോബി എ. ജെ. മുഖ്യപ്രഭാഷണം നടത്തി. കേരളമുൾപ്പെടെ ആറ് സംസ്‌ഥാനങ്ങളിലെ 188 താലൂക്കുകളിലായി 1,64,280 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് താപ്‌തി നദി മുതൽ കന്യാകുമാരി വരെ 1500 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നപ്രദേശമാണ് പശ്‌ചിമഘട്ടം. ഏകദേശം 25 കോടി ജനതയുടെ ജീവിതവും ആവാസകേന്ദ്രവും പശ്ചിമഘട്ടവുമായി ബന്‌ധപ്പെട്ടുകിടക്കുന്നു. ഇന്ത്യയിൽ മാത്രം കാണുന്ന നിരവധി ഇനം സസ്യജീവജാലങ്ങളുടെ ആവാസകേന്ദ്രമായ പശ്‌ചിമഘട്ടം ഒട്ടേറെ നദികളുടെ പ്രഭവസ്ഥാനം കൂടിയാണ്. ചുരുക്കത്തിൽ നമ്മുടെ നിലനിൽപ്പിനാവശ്യമായ ജലവും മഴയും പ്രകൃതിവിഭവങ്ങളും എന്തിന്, ശുദ്ധവായു വരെ പ്രദാനം ചെയ്യുന്ന ഈ വിശാലമലനിരകൾ ജൈവവൈവിദ്ധ്യ സന്പന്നതയ്‌ക്കൊപ്പം നിരന്തര ഭീഷണി കൂടി ഇന്ന് നേരിടുന്നുണ്ട്.

പ്രകൃതിയും അതിനെ ചൂഷണം ചെയ്യുന്ന മനുഷ്യനും തമ്മിലുള്ള നിരന്തര സമരത്തിന്റെ യുദ്ധഭൂമിയാണ് ഇന്ന് പശ്‌ചിമഘട്ടം. പശ്‌ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം വിശദീകരിക്കേണ്ട ആവശ്യമില്ല. എന്നാൽ ഈ ജൈവസന്പന്ന മേഖലയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റം അതിന്റെ നിലനിൽപ്പിന് നാൾക്കുനാൾ ഭീഷണിയുയർത്തുന്നു.

ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും, ജൈവവൈവിധ്യകലവറയുമാണ്‌ പശ്ചിമഘട്ടം. അറബിക്കടലിൽ നിന്ന്‌ വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷാവർഷം മഴപെയ്യിക്കുന്നത്‌ ഈ മലനിരകളാണ്‌. മഴ വളരെയേറെ ലഭിക്കുന്ന ഈ പ്രദേശം മെച്ചപ്പെട്ട പരിസ്ഥിതിയും ജൈവവൈവിധ്യവുമുള്ളതാണ്‌. ലോകത്തിലെ ജൈവവൈവിധ്യ സമ്പന്നമായ സ്ഥാനങ്ങളിൽ ഒന്നാണ്‌ പശ്ചിമഘട്ടം. ഈ മലനിരകൾ ഓരോ പ്രദേശത്തും (നിത്യഹരിത ഉഷ്‌ണമേഖലാ വനങ്ങൾ, ചോലമഴക്കാടുകൾ എന്നിങ്ങനെ) വിവിധ സസ്യ-ജന്തു വൈവിധ്യത്തിന്റെ ആവാസകേന്ദ്രമാണ്‌. അതുകൊണ്ടുതന്നെ ഈ മലനിരകൾ അതിർത്തിയായി വരുന്ന ആറ്‌ സംസ്ഥാനങ്ങൾക്കും അവിടുത്തെ 26 കോടിയോളം വരുന്ന ജനങ്ങളടക്കം ഒട്ടേറെ ജീവജാലങ്ങൾക്കും ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥ തന്നെയാണ്‌ പശ്ചിമഘട്ടം. കേരളത്തിലാണെങ്കിൽ 28,000 ത്തിലധികം ച.കി.മീ. ഭൂമിയെയും (ആകെ ഭൂപ്രദേശത്തിന്റെ ഏതാണ്ട്‌ 75%), മൂന്ന്‌ കോടി യോളം ജനങ്ങളുടെ ജീവിതത്തെയും നേരിട്ട്‌ സ്വാധീനിക്കുന്ന ആവാസ വ്യവസ്ഥയാണ്‌ പശ്ചിമഘട്ടം.

ഈ പ്രാധാന്യമെല്ലാം നിലനിൽക്കുമ്പോഴും, വിവിധതരം ഭീഷണികളെ നേരിടുന്ന ഒരു പ്രദേശമായാണ്‌ ലോകം ഇന്ന്‌ പശ്ചിമഘട്ടത്തെ കണക്കാക്കുന്നത്‌.ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കിഴക്കന്‍ ഹിമാലയം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യം നിലനില്‍ക്കുന്നത് പശ്ചിമഘട്ടത്തിലാണ്. ഇവയില്‍ ഒരു വലിയ അളവ് നാശോന്മുഖവുമാണ്. അറബിക്കടലിനു സമാന്തരമായി ‘തപി’ നദി മുതല്‍ കന്യാകുമാരി വരെ അനസ്യൂതം വ്യാപിച്ചു കിടക്കുന്ന (പാലക്കാട് ഗ്യാപ്പ് ഒഴിച്ചുനിര്‍ത്തിയാല്‍) മലനിരകളെയാണ് പശ്ചിമഘട്ടം എന്ന് വിളിക്കുന്നത്. സ്ഥല ലക്ഷണ ഭിന്നജാതീയതയും മഴലഭ്യതയിലെ വത്യാസങ്ങളും കാരണം അതി ബൃഹത്തായ ജൈവവൈവിധ്യം ഇവിടം നമുക്ക് സമ്മാനിക്കുന്നു. 645 ഓളം നിത്യ ഹരിത വന വര്‍ഗങ്ങളില്‍ 56% ത്തോളം പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്നവയാണ്.4000 വത്യസ്ഥ ഗണങ്ങളില്‍ പെടുന്ന പുഷ്പിക്കുന്ന സസ്യങ്ങള്‍, 139 സ്ഥന്യപ ജന്തുക്കള്‍, 508 പക്ഷി വര്‍ഗങ്ങള്‍, 179 ഉഭയചര ജീവികള്‍, ഇവ ഈ മലനിരളുടെ പ്രത്യേകതയാണ്. സിംഹവാലന്‍ കുരങ്ങ്, വരയാട് തുടങ്ങി ഇവിടെയുള്ള ചില ജന്തു വര്‍ഗങ്ങള്‍ മറ്റെങ്ങും കാണപ്പെടാത്തതാണെങ്കില്‍ ഏഷ്യന്‍ ആന, കടുവ, ചെന്നായ, കാട്ടുപോത്ത്, നീലഗിരി കുരങ്ങ് തുടങ്ങിയവ ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതും ഇവിടെ തന്നെ. കാര്‍ഷിക സസ്യങ്ങളുടെ അപൂര്‍വ്വ വന്യ ഉപ വര്‍ഗങ്ങള്‍ – കുരുമുളക്, പ്ലാവ്, മാവ്, വാഴ, ഏലം – ഇവയും പശ്ചിമ ഘട്ടത്തിന്റെ സവിശേഷതയാണ്.

6 സംസ്ഥാനങ്ങളിലെ 25 കോടിയോളം ജനങ്ങളുടെ കുടിവെള്ളം, ജലസേചനം തുടങ്ങി പ്രത്യക്ഷവും പരോക്ഷവുമായ നിരവധി ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു അത്ഭുതസ്തംഭവും പ്രകൃതിയുടെ തെക്കന്‍ ഭാരതത്തിനുള്ള വരദാനവുമാണ് പശ്ചിമഘട്ടംഎന്ന് അദ്ദേഹം പറഞ്ഞു.

Deshabhimani , 9 October 2017 Pathanmthitta Edition