ക്യാമ്പസ് മാഗസിനിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു

ഒരു കലാലയത്തിന്റ മുഴുവൻ സർഗാത്മകതയും പ്രദർശിപ്പിക്കാനുള്ള ഒരു വേദി…. അതാണ്‌ ഓരോ കോളേജ് മാഗസിനും….
തിരുവല്ലയുടെ സ്വന്തം മാർത്തോമാ കോളേജിന്റെ 2017-18 വർഷത്തെ മാഗസിൻ ഇത്തരത്തിൽ യാത്ര എന്ന പ്രമേയത്തെ ആസ്പദമാക്കി അതിന്റെ ജൈത്രയാത്ര ആരംഭിച്ചുകഴിഞ്ഞു… ഈ വിജയയാത്രയുടെ ഭാഗമാകാനായി നിങ്ങളെയും ക്ഷണിച്ചുകൊള്ളുന്നു.
യാത്ര എന്ന വിഷയത്തെ നിങ്ങളുടേതായ രീതിയിൽ നോക്കിക്കാണൂ….. ഞങ്ങളുമായി പങ്കുവയ്ക്കൂ …..
ഒരുപിടി നല്ല ഓർമകളുമായി കലാലയജീവിതത്തിന്റെ മാധുര്യം നുകർന്ന് മാർത്തോമാ കോളേജിന്റെ പൂർവ്വവിദ്യാർഥികളുടെ പട്ടികയിലിടംനേടിയവർക്കും മാഗസിനിലൂടെ ഒരു തിരിച്ചുവരവിന് വഴിതെളിക്കുന്നു….
സൃഷ്ടികൾ, കഥ, കവിത, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ, കാർട്ടൂണുകൾ എന്നിവയ്ക്കു പുറമേ ഫോട്ടോഗ്രാഫുകളും ആകാം…..

കോളേജിൽ സ്ഥാപിച്ചിരിക്കുന്ന തീവണ്ടിയുടെ മാതൃകയിലുള്ള കളക്ഷൻ ബോക്സിലൂടെയും, mtcmagazine2017@gmail.com എന്ന മെയിൽ ഐഡിയിലൂടെയും ജനുവരി ആദ്യ വാരത്തിനു മുൻപായി നിങ്ങളുടെ രചനകൾ ഞങ്ങളിലേയ്‌ക്കെത്തിക്കൂ..
ഏവർക്കും ശുഭയാത്ര നേർന്നുകൊണ്ട്……

മാഗസിൻ എഡിറ്റോറിയൽ ബോർഡ്